അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് എടുത്തത്.
39 റൺസെടുത്ത നായകൻ അക്സർ പട്ടേലാണ് ഡൽഹിയുടെ ടോപ് സ്കോറർ. അശുതോഷ് ശർമ (37) , ട്രിസ്റ്റൺ സ്റ്റബ്സ് (31) , കരുൺ നായർ (31), കെ.എൽ. രാഹുൽ (28) എന്നിവരും ഡൽഹിക്കായി തിളങ്ങി.
ഗുജറാത്തിന് വേണ്ടി പ്രസിദ് കൃഷ്ണ നാല് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമ, ആർ. സായ് കിഷോർ, മുഹമ്മദ് സിറാജ്, അർഷാദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.