/sathyam/media/media_files/2025/04/19/znW29Cfuye2n0O4Ncta0.webp)
ജ​യ്പു​ർ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​യ​ന്‍റ്സിന് ജ​യം. അ​വ​സാ​ന ഓ​വ​ർ വ​രെ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് റ​ൺ​സി​നാ​ണ് ല​ക്നോ വി​ജ​യി​ച്ച​ത്.
ല​ക്നോ ഉ​യ​ർ​ത്തി​യ 181 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ന് 178 റ​ൺ​സ് നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. 52 പ​ന്തി​ല്‍ 74 റ​ണ്‍​സ് നേ​ടി​യ യ​ശ​സ്വി ജ​യ്സ്വാ​ളാ​ണ് രാ​ജ​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ർ. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. റി​യാ​ൻ പ​രാ​ഗ് 39 റ​ൺ​സും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി 34 റ​ൺ​സും എ​ടു​ത്തു. ഐ​പി​എ​ല്ലി​ല്‍ അ​ര​ങ്ങേ​റു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് 14കാ​ര​ന്‍.
ല​ക്​നോ​വി​ന് വേ​ണ്ടി ആ​വേ​ശ് ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. മാ​ർ​ക്ര​വും ശ​ർ​ദൂ​ൽ താ​ക്കൂ​റും ഒ​രു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ല​ക്നൗ​വി​ന് വേ​ണ്ടി എ​യ്ഡ​ന്‍ മാ​ര്‍​ക്രം (45 പ​ന്തി​ല്‍ 66), ആ​യു​ഷ് ബ​ദോ​നി (34 പ​ന്തി​ല്‍ 50) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.
10 പ​ന്തി​ല്‍ 30 റ​ണ്‍​സു​മാ​യി അ​ബ്ദു​ള്‍ സ​മ​ദ് പു​റ​ത്താ​വാ​തെ നി​ന്നു. ഇ​തി​ല്‍ 27 റ​ണ്‍​സും സ​ന്ദീ​പ് ശ​ര്‍​മ​യെ​റി​ഞ്ഞ് അ​വ​സാ​ന ഓ​വ​റി​ലാ​യി​രു​ന്നു. ക്യാ​പ്റ്റ​ന്‍ റി​ഷ​ഭ് പ​ന്ത് (9 പ​ന്തി​ല്‍ 3) ഒ​രി​ക്ക​ല്‍ കൂ​ടി നി​രാ​ശ​പ്പെ​ടു​ത്തി.
വി​ജ​യ​ത്തോ​ടെ 10 പോ​യി​ന്‍റാ​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് നാ​ലാം സ്ഥാ​ന​ത്തെ​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us