/sathyam/media/media_files/2025/04/28/xTYt52gkTcHGYhWjzjwh.webp)
ന്യൂ​ഡ​ൽ​ഹി: ഐ​പി​എല്ലി​ൽ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ആ​റു​വി​ക്ക​റ്റ് ജ​യം. സ്കോ​ർ: ഡ​ൽ​ഹി 162/8 ബം​ഗ​ളൂ​രു 165/4 (18.3). ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഒ​മ്പ​തു പ​ന്തു​ക​ളും ആ​റു വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ആ​ര്‍​സി​ബി മ​റി​ക​ട​ന്നു.
ജ​യ​ത്തോ​ടെ 10 ക​ളി​ക​ളി​ല്‍ നി​ന്ന് 14 പോ​യി​ന്‍റു​മാ​യി ആ​ര്‍​സി​ബി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി. 163 റ​ൺ​സ് എ​ന്ന വി​ജ​യ ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ആ​ര്‍​സി​ബി ഒ​രു ഘ​ട്ട​ത്തി​ൽ 26/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും വി​രാ​ട് കോ​ഹ്​ലി (51) ക്രു​ണാ​ൽ പാ​ണ്ഡ്യ (73) കൂ​ട്ടു​കെ​ട്ട് 119 റ​ൺ​സു​മാ​യി ആ​ര്‍​സി​ബി​യു​ടെ വി​ജ​യം കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കു​ക​യാ​യി​രു​ന്നു.
കോ​ഹ്​ലി പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ ടിം ​ഡേ​വി​ഡ് വെ​റും അ​ഞ്ചു പ​ന്തി​ല്‍ നി​ന്ന് 19 റ​ണ്‍​സെ​ടു​ത്ത് ജ​യം വേ​ഗ​ത്തി​ലാ​ക്കി. നേ​ര​ത്തേ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഡ​ല്‍​ഹി 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 162 റ​ണ്‍​സെ​ടു​ത്ത​ത്. കെ.​എ​ല്‍.​രാ​ഹു​ല്‍ 39 പ​ന്തി​ല്‍ 41 റ​ണ്‍​സ് നേ​ടി.
ആ​ര്‍​സി​ബി​ക്കാ​യി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ മൂ​ന്നും ജോ​ഷ് ഹെ​യ്​സ​ല്‍​വു​ഡ് ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. ഡ​ൽ​ഹി​ക്കാ​യി അ​ക്​സ​ര്‍ പ​ട്ടേ​ല്‍ ര​ണ്ടും ദു​ഷ്മ​ന്ത ച​മീ​ര ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ക്രു​ണാ​ൽ പാ​ണ്ഡ്യ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us