ര​ഹാ​നെ​യും റ​സ​ലും മ​നീ​ഷും അടിച്ചുകയറി; കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ക​ച്ച സ്കോ​ർ, ചെന്നൈക്ക് ജയിക്കാൻ 180 റൺസ്

New Update
X

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ൽ‌ ചെ​ന്നൈ സൂ​പ്പ​ർ​കിം​ഗ്സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് മി​ക​ച്ച സ്കോ​ർ. 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 179 റ​ൺ​സാ​ണ് കോ​ൽ​ക്ക​ത്ത പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

Advertisment

നായകൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 33 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 48 റൺസെടുത്തു. ആന്ദ്രെ റസ്സലും മനീഷ് പാണ്ഡെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

റസ്സൽ 21 പന്തിൽ 38 റൺസെടുത്തു. മനീഷ് 28 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലു ഓവറിൽ 31 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.

റഹ്മാനുല്ല ഗുർബാസ് (ഒമ്പത് പന്തിൽ 11), സുനിൽ നരെയ്ൻ (17 പന്തിൽ 26), അംഗ്രിഷ് രഘുവംശി (രണ്ടു പന്തിൽ ഒന്ന്), റിങ്കു സിങ് (ആറു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ.

നാലു റണ്ണുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. ചെന്നൈക്കായി അൻശുൽ കംബോജ്, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.