/sathyam/media/media_files/2025/05/29/wxo0pgVBwz4NT40YigAM.webp)
മൊ​ഹാ​ലി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 18-ാം സീ​സ​ണി​ലെ ക​ലാ​ശ​പ്പോ​രി​ന് ടി​ക്ക​റ്റെ​ടു​ത്ത് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു. ക്വാ​ളി​ഫ​യ​ര്‍ ഒ​ന്നി​ൽ ക​രു​ത്ത​രാ​യ പ​ഞ്ചാ​ബ് കിം​ഗ്സി​നെ എ​ട്ടു വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് ആ​ര്‍​സി​ബി ഫൈ​ന​ലി​ലെ​ത്തി​യ​ത്.
സ്കോ​ർ: പ​ഞ്ചാ​ബ് 101/10 (14.1) ആ​ര്‍​സി​ബി 106/2(10). ആ​ദ്യം ബാ​റ്റു​ചെ​യ്ത പ​ഞ്ചാ​ബി​നെ 101 റ​ണ്‍​സി​ല്‍ ഒ​തു​ക്കി​യ ആ​ർ​സി​ബി മ​റു​പ​ടി ബാ​റ്റി​ങ്ങി​ല്‍ 10 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ​യ​ത്തി​ലെ​ത്തി.
27 പ​ന്തി​ല്‍ നി​ന്ന് മൂ​ന്ന് സി​ക്​സും ആ​റ് ഫോ​റു​മ​ട​ക്കം 56 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന ഫി​ല്‍ സാ​ള്‍​ട്ടാ​ണ് ആ​ര്‍​സി​ബി​യു​ടെ ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്.
ക്യാ​പ്റ്റ​ന്‍ ര​ജ​ത് പ​ടി​ദാ​ര്‍ 15 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. വി​രാ​ട് കോ​ഹ്​ലി (12), മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍ (19) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ആ​ര്‍​സി​ബി​ക്ക് ന​ഷ്ട​മാ​യ​ത്. നേ​ര​ത്തേ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് 14.1 ഓ​വ​റി​ല്‍ 101 റ​ണ്‍​സി​ന് ഓ​ള്‍​ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു.
17 പ​ന്തി​ല്‍ 26 റ​ണ്‍​സെ​ടു​ത്ത മാ​ര്‍​ക​സ് സ്റ്റോ​യി​നി​സാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്​കോ​റ​ര്‍. സ്റ്റോ​യ്നി​സി​നെ കൂ​ടാ​തെ 18 റ​ണ്‍​സ് വീ​ത​മെ​ടു​ത്ത ഓ​പ​ണ​ര്‍ പ്ര​ഭ്സി​മ്രാ​ന്‍ സിം​ഗും അ​സ്മ​ത്തു​ള്ള ഒ​മ​ര്‍​സാ​യി​യും മാ​ത്ര​മാ​ണ് പ​ഞ്ചാ​ബ് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന താ​ര​ങ്ങ​ള്‍.
സു​യാ​ഷ് ശ​ർ​മ്മ​യും ജോ​ഷ് ഹേ​സ​ൽ​വു​ഡും ചേ​ർ​ന്നാ​ണ് പ​ഞ്ചാ​ബ് കിം​ഗ്സ് ബാ​റ്റ​ര്‍​മാ​രെ എ​റി​ഞ്ഞി​ട്ട​ത്. ര​ണ്ട് പേ​രും മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം സ്വ​ന്ത​മാ​ക്കി. തോ​റ്റെ​ങ്കി​ലും പ​ഞ്ചാ​ബി​ന് ര​ണ്ടാം ക്വാ​ളി​ഫ​യ​ര്‍ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.
ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ് - മും​ബൈ ഇ​ന്ത്യ​ന്‍​സ് എ​ലി​മി​നേ​റ്റ​ര്‍ മ​ത്സ​ര വി​ജ​യി​ക​ളെ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ പ​ഞ്ചാ​ബ് നേ​രി​ടും. സു​യാ​ഷ് ശ​ർ​മ്മ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us