മുല്ലൻപുർ: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് എടുത്തത്.
81 റൺസെടുത്ത രോഹിത് ശർമയാണ് മുംബൈയുടെ ടോപ്സ്കോറർ. 50 പന്തിൽ ഒൻപത് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ജോണി ബെയർസ്റ്റോ 47 റൺസും സൂര്യകുമാർ യാദവ് 33 റൺസും സ്കോർ ചെയ്തപ്പോൾ തിലക് വർമ 25 റൺസും നായകൻ ഹാർദിക് പാണ്ഡ്യ 22 റൺസും എടുത്തു.
ഗുജറാത്തിന് വേണ്ടി പ്രസിദ് കൃഷ്ണയും രവിശ്രീനിവാസൻ സായ് കിഷോറും രണ്ട് വിക്കറ്റ് വീതം എടുത്തു. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.