Advertisment

ദ്രാവിഡിന്റെ തന്ത്രവും സഞ്ജുവിന്റെ ക്യാപ്റ്റൻസിയും; ഇക്കുറി ഐപിഎൽ കിരീടം രാജസ്ഥാൻ ഉറപ്പിച്ചെന്ന് ആരാധകർ

New Update
H

മുംബൈ: ഐപിഎൽ-2025 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുകയാണ് രാഹുൽ ദ്രാവിഡ്. മുൻപ് ടീമിന്റെ ക്യാപ്റ്റനായും ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഞ്ജു സാംസണുമായി ദ്രാവിഡ് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

Advertisment

ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു ശേഷം മറ്റൊരു ടീമുമായും ദ്രാവിഡ് കരാറിൽ ഏർപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ ചെറിയൊരു ഇടവേള എടുത്തെങ്കിലും വീണ്ടും പരിശീലക കുപ്പായം അണിയുകയാണ് അദ്ദേഹം. മുൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ അസിസ്റ്റന്റ് കോച്ചായുമെത്തും. ഡയറക്ടർ സ്ഥാനത്ത് കുമാർ സംഗക്കാരയും തുടരും.

ദ്രാവിഡ് രാജസ്ഥാനത്തിലേക്ക് എത്തുന്നത്തോടെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ ഐപിഎൽ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

Advertisment