ഐപിഎൽ റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് സഞ്ജു സാംസൺ; ഒന്നാമത് കൊഹ്‌ലി തന്നെ, തൊട്ടുപിന്നിൽ ഗെയ്ക്വാദും

New Update
sanju samson2

മുംബൈ: ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ 3-ാം സ്ഥാനത്തേക്ക് കുതിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്നലെ ദില്ലിക്കെതിരെ 86 റൺസെത്ത സഞ്ജു 11 മത്സരങ്ങളിൽ നിന്ന് ആകെ 471 റൺസെടുത്തു.

Advertisment

RCBയുടെ വിരാട് കോഹ്ലിയും CSKയുടെ റുതുരാജ് ഗെയ്ക്വാദും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. 11 മത്സരങ്ങളിൽ 542 കോഹ്ലിയുടെ സമ്പാദ്യമെങ്കിൽ 541 റൺസുമായി ഗെയ്ക്വാദ് തൊട്ടുപിന്നിലുണ്ട്. 

461 റൺസോടെ KKRന്റെ സുനിൽ നരേൻ നാലാമതും 444 റൺസോടെ സൺറൈസെഴ്സിന്റെ ട്രാവിസ് ഹെഡ് അഞ്ചാമതുമാണ്. വിക്കറ്റ് വേട്ടയിൽ 18 വിക്കറ്റുമായി മുംബൈ ഇന്ത്യൻസിന്റെ ബുമ്രയാണ് ഒന്നാമത്. 

Advertisment