അവസാന പന്തിൽ അട്ടിമറി ജയം ! ടി20യിൽ പാ​ക്കി​സ്ഥാ​നെ 5 വിക്കറ്റിന് തൂത്തെറിഞ്ഞ് അ​യ​ര്‍​ല​ന്‍​ഡ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
B

ഡ​ബ്ലി​ന്‍: ടി20 ​ലോ​ക​ക​പ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാ​ക്കി​സ്ഥാ​നെ അ​ട്ടി​മ​റി​ച്ചുകൊണ്ട് ക​രു​ത്ത് കാട്ടി അ​യ​ര്‍​ല​ന്‍​ഡ്. ആ​ദ്യ ടി20 ​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ അ​ഞ്ച് വി​ക്ക​റ്റി‌‌​നാ​ണ് ഐ​റി​ഷ്പ​ട പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Advertisment

സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ182/6 അ​യ​ര്‍​ല​ന്‍​ഡ് 183/5(19.5). പാ​ക്കി​സ്ഥാ​ൻ ഉ​യ​ര്‍​ത്തി​യ 183 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റെ​ടു​ത്ത അ​യ​ര്‍​ല​ന്‍​ഡ് ഒ​രു പ​ന്തു​മാ​ത്രം ശേ​ഷി​ക്കേ ല​ക്ഷ്യം ക​ണ്ടു.

ക്യാ​പ്റ്റ​ന്‍ ബാ​ബ​ര്‍ അ​സ​മി​ന്‍റെ (57) അ​ര്‍​ധ സെ​ഞ്ചു​റി​യും സ​യിം അ​യൂ​ബ് (45), ഇ​ഫ്തി​ഖ​ര്‍ അ​ഹ​മ്മ​ദ്(37) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പാ​ക്കി​സ്ഥാ​നെ 182ല്‍ ​എ​ത്തി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച അ​യ​ര്‍​ല​ന്‍​ഡി​നാ​യി ഓ​പ്പ​ണ​ര്‍ ആ​ന്‍​ഡ്രൂ ബാ​ല്‍​ബി​ര്‍​നി 77 റ​ണ്‍​സു​മാ​യി ടീ​മി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു. ഹാ​രി ടെ​ക്ട​ര്‍ (36), ജോ​ര്‍​ജ് ഡോ​ക്‌​റെ​ല്‍ (24) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തോ​ടെ വി​ജ​യം ഐ​റി​ഷ്പ​ട സ്വ​ന്തം പേ​രി​ലാ​ക്കി.

ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ അ​യ​ര്‍​ല​ന്‍​ഡ്(1-0) മു​ന്നി​ലെ​ത്തി. 55 പ​ന്തി​ൽ 77 റ​ൺ​സ്നേ​ടി​യ ഐ​റി​ഷ് താ​രം ആ​ന്‍​ഡ്രൂ ബാ​ല്‍​ബി​ര്‍​നി​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടി20 ​ഫോ​ർ​മാ​റ്റി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ ആ​ദ്യ ജ​യ​മാ​ണി​ത്.

Advertisment