Advertisment

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ചരിത്രം രചിച്ച് അ​യ​ർ​ല​ൻ​ഡ്; ക​ന്നി ടെ​സ്റ്റ് ജ​യം സ്വ​ന്ത​മാ​ക്കിയത് അ​ഫ്ഗാ​നി​സ്ഥാ​നെ തകർത്ത് ‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
B

അ​ബു​ദാ​ബി: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ചരിത്രം രചിച്ച് അ​യ​ർ​ല​ൻ​ഡ്. അ​ഫ്ഗാ​നി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് അ​യ​ര്‍​ല​ന്‍​ഡ് ആദ്യ ടെ​സ്റ്റ് ജ​യം സ്വന്തമാക്കിയത്.

Advertisment

ആ​ദ്യ ടെ​സ്റ്റ് ജ​യ​ത്തി​നാ​യി ഏ​റ്റ​വും കു​റ​വ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന ആ​റാ​മ​ത്തെ ടീ​മാ​ണ് അ​യ​ര്‍​ല​ന്‍​ഡ്. തു​ട​ര്‍​ച്ച​യാ​യ ഏ​ഴ് തോ​ല്‍​വി​ക​ള്‍​ക്ക് ശേ​ഷം എ​ട്ടാം ടെ​സ്റ്റി​ലാ​ണ് അ​യ​ര്‍​ല​ന്‍​ഡ് ച​രി​ത്ര​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

സ്കോ​ർ: അ​ഫ്ഗാ​നി​സ്ഥാ​ന്‍ 155 & 218, അ​യ​ര്‍​ല​ന്‍​ഡ് 263& 111-4. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന്‍ 155 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 53 റ​ൺ​സു​മാ​യി ഇ​ബ്രാ​ഹിം സ​ദ്രാ​ൻ ടോ​പ് സ്കോ​റ​റാ​യി.​ അ​യ​ര്‍​ല​ന്‍​ഡി​നാ​യി മാ​ര്‍​ക്ക് അ​ഡ​യ​ർ അ​ഞ്ചു​വി​ക്ക​റ്റ് നേ​ടി.

2018ല്‍ ​ടെ​സ്റ്റ് പ​ദ​വി ല​ഭി​ച്ച അ​യ​ര്‍​ല​ന്‍​ഡ് പാ​കി​സ്ഥാ​നെ​തി​രെ ആ​ണ് ആ​ദ്യം ക​ളി​ച്ച​ത്. ആ ​മ​ത്സ​രം തോ​റ്റ് തു​ട​ങ്ങി​യ അ​യ​ര്‍​ല​ന്‍​ഡ് അ​ഫ്ഗാ​നെ​തി​രെ​യും മു​മ്പ് ടെ​സ്റ്റി​ല്‍ തോ​റ്റി​രു​ന്നു. ഇ​ന്ത്യ​യ്ക്കെ​തി​രെ ആ​യി​രു​ന്നു അ​ഫ്ഗാ​ന്‍റെ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം.

Advertisment