New Update
/sathyam/media/media_files/2025/08/04/2650285-joe-root-2025-08-04-01-00-31.webp)
ലണ്ടൻ: ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ജോ റൂട്ടിന് മറ്റൊരു റെക്കോഡ് കൂടി.
Advertisment
ഏറ്റവുമധികം ടെസ്റ്റ് ശതകങ്ങൾ നേടിയ ബാറ്റർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി ഇംഗ്ലണ്ട് താരം.
മാഞ്ചസ്റ്റർ ടെസ്റ്റിൽ സെഞ്ച്വറി നേടി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരക്കൊപ്പം (38) എത്തിയിരുന്നു റൂട്ട്.
ഇത് മറികടന്ന് 39ാം ശതകം തികച്ചതോടെ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറിനും (51) ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസിനും (45) ആസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനും (41) പിന്നിൽ നാലാമനായി.