ലണ്ടൻ: ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് വൈറ്റ് ബാൾ ക്രിക്കറ്റ് നായക പദവി ഒഴിഞ്ഞ് ജോസ് ബട്ലർ.
ഗ്രൂപ്പ് റൗണ്ടിൽ തുടർച്ചയായി രണ്ടു മത്സരങ്ങളും തോറ്റ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായിരുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തോടെയാണ് ബട്ലർ പദവി ഒഴിയുക.
ഇന്ത്യക്കെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും സമ്പൂർണ തോൽവി വഴങ്ങിയിരുന്നു. നിലവിൽ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകൻ.