ബുമ്ര പിന്നോട്ട്, ഇനി ബൗളര്‍മാരിലെ ഹീറോ റബാഡ ! ടെസ്റ്റ് റാങ്കിങില്‍ ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡ ഒന്നാമത്

New Update
B

ദുബായ്: ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ പിന്തള്ളി ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡ ഒന്നാമത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഐസിസി റാങ്കിങ് പട്ടികയില്‍ ബുമ്രയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ റബാഡയെ തുണച്ചത്.

Advertisment

റബാഡ ഒന്‍പത് വിക്കറ്റുകള്‍ നേടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യദിനം തന്നെ അതിവേഗം മൂന്നൂറ് വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന നേട്ടം 29കാരനായ കഗിസോ റബാഡ എത്തിപ്പിടിച്ചിരുന്നു.

പട്ടികയില്‍ ജോഷ് ഹേസല്‍വുഡ് ആണ് രണ്ടാമത്. മൂന്നാമത് ബുമ്രയും നാലാമത് അശ്വിനുമാണ്. പാകിസ്ഥാന്‍ ഇടം കയ്യന്‍ സ്പിന്നര്‍ നൊമാന്‍ അലി പട്ടികയില്‍ ആദ്യമായി ആദ്യപത്തില്‍ പ്രവേശിപ്പിച്ചു. മിച്ചല്‍ സാന്റ്‌നറും ഗണ്യമായ മുന്നേറ്റം നടത്തി. 

Advertisment