ക​രു​ണ്‍ നാ​യരുടെ ഇ​ര​ട്ട സെ​ഞ്ചു​റിയിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സി​നെ​തി​രെ അടിച്ചെടുത്തത് 557 റ​ണ്‍​സ്

New Update
s

 

Advertisment

കാ​ൻ​റ​ർ​ബ​റി: ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സി​നെ​തി​രെ റ​ണ്‍​മ​ല തീ​ർ​ത്ത് ഇ​ന്ത്യ എ. ​ക​രു​ണ്‍ നാ​യ​രു​ടെ ഇ​ര​ട്ട സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 557 റ​ണ്‍​സെ​ടു​ത്തു.

281 പ​ന്തു​ക​ൾ നേ​രി​ട്ട ക​രു​ണ്‍ 26 ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 204 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ക​രു​ണി​നു പു​റ​മേ സ​ർ​ഫ​റാ​സ് ഖാ​നും ധ്രു​വ് ജു​റ​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. സ​ർ​ഫ​റാ​സ് 119 പ​ന്തു​ക​ളി​ൽ​നി​ന്നും 92 റ​ണ്‍​സും ധ്രു​വ് 120 പ​ന്തു​ക​ളി​ൽ​നി​ന്നും 94 റ​ണ്‍​സും നേ​ടി.

ഷാ​ർ​ദു​ൽ താ​ക്കൂ​ർ 27 റ​ണ്‍​സും ഹ​ർ​ഷ് ദു​ബെ 32 റ​ണ്‍​സും അ​ൻ​ഷു​ൽ കം​ബോ​ജ് 23 റ​ണ്‍​സും നേ​ടി. സെ​ന്‍റ് ലോ​റ​ൻ​സ് ഗ്രൗ​ണ്ടി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​നാ​യി ജോ​ഷ് ഹ​ളും സ​മ​ൻ അ​ക്ത​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. എ​ഡ്ഡി ജാ​ക്ക് ര​ണ്ട് വി​ക്ക​റ്റും നേ​ടി.