/sathyam/media/media_files/LudHD26e9NQz9pThkq0w.webp)
തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ ത​ക​ര്‍​ത്ത് കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്​സ്റ്റാ​ര്‍​സ് പ്ര​ഥ​മ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ഫൈ​ന​ലി​ല്‍. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ ഗ്ലോ​ബ്​സ്റ്റാ​ര്‍​സ് നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 173 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.
മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ റോ​യ​ല്‍​സി​ന് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 155 റ​ണ്‍​സെ​ടു​ക്കാ​നാ​ണ് സാ​ധി​ച്ച​ത്. ഇ​തോ​ടെ 18 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യ​വു​മാ​യി കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്​സ്റ്റാ​ര്‍​സ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. നാ​ല് ഓ​വ​റി​ല്‍ 18 റ​ണ്‍​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യും 43 പ​ന്തി​ല്‍ നി​ന്നും 55 റ​ണ്‍​സ് നേ​ടു​ക​യും ചെ​യ്ത അ​ഖി​ല്‍ സ്ക​റി​യ​യാ​ണ് കാ​ലി​ക്ക​റ്റി​ന്‍റെ വി​ജ​യ​ശി​ൽ​പ്പി.
16 ഓ​വ​ര്‍ പി​ന്നി​ട്ട​പ്പോ​ള്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 139 റ​ണ്‍​സ് എ​ന്ന ശ​ക​ത​മാ​യ നി​ല​യി​ല്‍ നി​ന്നാ​ണ് ട്രി​വാ​ന്‍​ട്രം തോ​ല്‍​വി​യി​ലേ​ക്ക് വ​ഴു​തി വീ​ണ​ത്. ട്രി​വാ​ൻ​ഡ്ര​ത്തി​നാ​യി റി​യ ബ​ഷീ​റും (40 പ​ന്തി​ൽ 69), ഗോ​വി​ന്ദ് പൈ​യും (54 പ​ന്തി​ൽ 68) അ​ർ​ധ​സെ​ഞ്ച​റി നേ​ടി​യെ​ങ്കി​ലു ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കാ​ലി​ക്ക​റ്റി​നു​വേ​ണ്ടു അ​ഖി​ല്‍ സ്​ക​റി​യ(55) റോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍(64) എ​ന്നി​വ​ര്‍ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി. ട്രി​വാ​ൻ​ഡ്ര​ത്തി​നാ​യി ടി.​എ​സ്.​വി​നി​ൽ ര​ണ്ടു വി​ക്ക​റ്റു വീ​ഴ്ത്തി. ഓ​ള്‍ റൗ​ണ്ട​ര്‍ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കാ​ലി​ക്ക​റ്റി​ന്‍റെ അ​ഖി​ല്‍ സ്ക​റി​യാ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us