New Update
/sathyam/media/media_files/Uo6rJioKrgygmT4h8MVX.jpg)
തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി ഏരീസ് കൊല്ലം സെയ്‍ലേഴ്സ്. നായകൻ സച്ചിൻ ബേബിയുടെ സെഞ്ചുറി പ്രകടനമാണ് കൊല്ലത്തിനു വിജയം സമ്മാനിച്ചത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ആറു വിക്കറ്റിന് തകർത്താണ് കലാശപ്പോരിൽ കൊല്ലം കിരീടം സ്വന്തമാക്കിയത്
Advertisment
19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് കൊല്ലം വിജയ റൺസ് കുറിച്ചത്. 54 പന്തുകൾ നേരിട്ട സച്ചിൻ ബേബി 105 റൺസുമായി പുറത്താകാതെനിന്നു. സച്ചിൻ ബേബിയാണ് കളിയിലെ താരം.
സ്കോർ: കാലിക്കറ്റ് 20 ഓവറിൽ ആറിന് 213 റൺസ്. കൊല്ലം 19.1 ഓവറിൽ നാലിന് 214. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച കൊല്ലം ഫൈനലിലും അതേ ആധിപത്യം തുടരുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us