സഞ്ജയ് രാജിന്റെ അർധസെഞ്ചുറിയിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് തകർപ്പൻ ജയം; ആലപ്പി റിപ്പിൾസിനെ തകർത്തത് ആറു വിക്കറ്റിന്

New Update
H

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ്. ടോസ് നേടിയ ആലപ്പി റിപ്പിൾസിൽ കാലിക്കറ്റ് ആലപ്പിയെ ബാറ്റിംഗിനയക്കുകയായിരുന്നു.

Advertisment

നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ ആലപ്പി 144 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് 16-ാം ഓവറിലെ അവസാന പന്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.

48 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 75 റണ്‍സ് അടിച്ച് പുറത്താകാതെ നിന്ന സഞ്ജയ് രാജിന്റെ ബാറ്റിങാണ് കാലിക്കറ്റിന്റെ വിജയത്തില്‍ അടിത്തറയിട്ടത്

ജയത്തോടെ കാലിക്കറ്റ് സെമി ഉറപ്പിക്കുകയും ചെയ്തു. കാലിക്കറ്റിനു പുറമെ ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് ടീമുകളും സെമി ഉറപ്പിച്ചു. ആലപ്പി റിപ്പ്ള്‍സ്, കൊച്ചി ബ്ലു ടൈഗേഴ്‌സ് ടീമുകള്‍ കേരള ക്രിക്കറ്റ് ലീഗില്‍ നോക്കൗട്ട് കാണാതെ പുറത്ത്.

Advertisment