ലക്നോ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി അഞ്ചു താരങ്ങളെ നിലനിർത്താൻ ലക്നോ സൂപ്പർ ജയന്റ്സ്.
നിക്കോളാസ് പുരാൻ, മായങ്ക് യാദവ്, രവി ബിഷ്ണോയ്, അണ്‍ക്യാപ്ഡ് താരങ്ങളായ മൊഹ്സിന്‍ ഖാന്, ആയുഷ് ബഡോണി എന്നിവരെ നിലനിര്‍ത്തുമെന്നാണ് വിവരം.
അതേസമയം, ടീമിന്റെ തുടക്കം മുതല്‍ നായകനായിരുന്ന കെ.എല്‍. രാഹുലിനെ ടീം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
അവസാന ഐപിഎല്‍ സീസണില്‍ രാഹുലിന്റെ നേതൃത്വത്തില്‍ എല്‍എസ്ജിക്ക് പ്ലേഓഫില്‍ എത്താന്‍ സാധിച്ചിരുന്നില്ല. 10 ടീമുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് എല്‍എസ്ജി ഫിനിഷ് ചെയ്തത്.