/sathyam/media/media_files/2025/12/03/kohli-100-2025-12-03-17-03-07.jpg)
റായ്പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഋതുരാജ് ഗെയ്ക്‌വാദിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.
83 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും അടങ്ങുന്ന ഇന്നിങ്‌സോടെ 105 റണ്‍സാണ് ഗെയ്ക്‌വാദ് നേടിയത്. 90 പന്തില്‍ നിന്നാണ് കോഹ് ലി 100 തികച്ചത്.
62 ന് 3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യയെ കോഹ്‌ലി - ഗെയ്ക്‌വാദ് സഖ്യം മികച്ച നിലയിലേക്ക് എത്തിച്ചത്. 127 പന്തില്‍ നിന്ന് 150 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (22), രോഹിത് ശര്‍മയും (14) നേരത്ത പുറത്തായിരുന്നു.
സ്‌കോര്‍ 40 ല്‍ നില്‍ക്കെ പേസര്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാര്‍കോ യാന്‍സന്റെ പന്തില്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്ത് ജയ്‌സ്വാള്‍ മടങ്ങി.
യാന്‍സന്‍ എറിഞ്ഞ 36 മത്തെ ഓവറിലാണ് ഗെയ്ക്‌വാദ് പുറത്താകുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍257 ന് 3 എന്ന നിലയിലായിരുന്നു. പിന്നീട് 40മത്തെ ഓവറിലാണ് കോഹ് ലി(102) പുറത്താകുന്നത്.
എന്‍ഗിഡിയുടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. നിലവിൽ 325 ന് 5 എന്ന നലിയില്‍ കൂറ്റന്‍ സ്‌കോറിലേക്കാണ് ഇന്ത്യ കുതിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us