/sathyam/media/media_files/2025/02/23/2OCIDSqVRE1KoajRZ2ai.jpg)
ദു​ബാ​യ്: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഐ​സി​സി ഏ​ക​ദി​ന ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി വി​രാ​ട് കോ​ഹ്​ലി. ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന രോ​ഹി​ത് ശ​ര്‍​മ കോ​ഹ്ലി​യു​ടെ വ​ര​വോ​ടെ മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് വീ​ണു.
2021 ജൂ​ലൈ​യ്ക്ക് ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് കോ​ഹ്​ലി ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ വ​ഡോ​ദ​ര​യി​ല്‍ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ഹ്​ലി ഒ​ന്നാ​മ​തെ​ത്തി​യ​ത്. വ​ഡോ​ദ​ര​യി​ൽ 91 പ​ന്തി​ല്‍ നി​ന്ന് 93 റ​ണ്‍​സ് നേ​ടി​യി​രു​ന്നു കോ​ഹ്​ലി.
ഏ​ക​ദി​ന ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ല്‍ കോ​ലി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ന്ന​ത് 11-ാം ത​വ​ണ​യാ​ണ്. ന​വം​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഹോം ​പ​ര​മ്പ​ര​യി​ല്‍ 135, 102, പു​റ​ത്താ​കാ​തെ 65 എ​ന്നി​ങ്ങ​നെ സ്​കോ​റു​ക​ള്‍ നേ​ടാ​ന്‍ കോ​ഹ്​ലി​ക്ക് സാ​ധി​ച്ചി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us