/sathyam/media/media_files/2026/01/21/kohli-mitchl-2026-01-21-17-18-57.jpg)
ദു​ബാ​യി: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ബാ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി വി​രാ​ട് കോ​ഹ്​ലി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ വ​ന്ന റാ​ങ്കിം​ഗി​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കോ​ഹ്​ലി ര​ണ്ടാ​മ​താ​യ​ത്. പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടും മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​യി​ല്ല.
ന്യൂ​സി​ല​ൻ​ഡ് താ​രം ഡാ​ര​ൽ മി​ച്ച​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ര​ണ്ട് സെ​ഞ്ചു​റി​ക​ളു​മാ​യി മി​ന്നും പ്ര​ക​ട​ന​മാ​ണ് താ​രം പു​റ​ത്തെ​ടു​ത്ത​ത്.
ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്ന് ക​ളി​ക​ളി​ല്‍ 84, 131, 137 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മി​ച്ച​ലി​ന്‍റെ സ്കോ​റു​ക​ള്‍. 845 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യാ​ണ് മി​ച്ച​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.
795 റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണ് വി​രാ​ട് കോ​ഹ്​ലി​ക്കു​ള്ള​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ഡാ​ര​ല്‍ മി​ച്ച​ലി​നെ​ക്കാ​ള്‍ 50 റേ​റ്റിം​ഗ് പോ​യി​ന്‍റ് മു​ന്നി​ലാ​യി​രു​ന്നു കോ​ഹ്​ലി.
അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​രം ഇ​ബ്രാ​ഹിം സ​ര്‍​ദ്രാ​ൻ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ പി​ന്ത​ള്ളി​യാ​ണ് സ​ർ​ദ്രാ​ന​ൻ മൂ​ന്നാ​മ​തെ​ത്തി​യ​ത്. രോ​ഹി​ത് നാ​ലാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us