വെങ്കിടേഷും ശ്രേയസും നിറഞ്ഞാടി; ഹൈദരാബാദിനെ തകർത്ത് കൊൽക്കത്ത ഫൈനലിൽ

New Update
J

മുംബൈ: ഐപിഎൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്തയ്ക്ക് മിന്നും ജയം. ആദ്യം ബാറ്റ് വീശിയ ഹൈദരാബാദിന് 19.3 ഓവറിൽ 159 റൺസ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 13.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട‌ത്തിൽ ലക്ഷ്യം കണ്ടു.

Advertisment

38 ബോളുകൾ ബാക്കി നിൽക്കെയാണ് കൊൽക്കത്ത വിജയം ആഘോഷിച്ചത്. വെങ്കിടേഷ് അയ്യർ (51*), ശ്രേയസ് അയ്യർ (58*) എന്നിവരുടെ പ്രകടനമാണ് കൊൽക്കത്തയ്ക്ക് അനായാസ വിജയം ഒരുക്കിയത്.

തോറ്റെങ്കിലും കലാശപ്പോരിനു യോഗ്യത നേടാൻ സൺറൈസേഴ്സിന് ഒരു അവസരം കൂടിയുണ്ട്. ബുധനാഴ്ച നടക്കുന്ന രാജസ്ഥാൻ റോയൽസ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എലിമിനേറ്റർ മത്സര വിജയികളുമായി വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയർ പോരാട്ടം. ഞായറാഴ്ച ഇതേ വേദിയിലാണ് ഫൈനൽ.

Advertisment