തിരുവനന്തപുരം: ഒമാന്‍ പര്യടനത്തില്‍ കേരള ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. സച്ചിന്‍ ബേബി ഐപിഎല്‍ മത്സര തിരക്കിലായതിനാലാണ് അസ്ഹറുദ്ദീനെ നായകനാക്കിയത്.
ഈ മാസം 20 മുതല്‍ 26 വരെ അഞ്ച് ഏകദിന മത്സരങ്ങളാണ് കേരളം കളിക്കുക. രഞ്ജി ട്രോഫി ടീമിലെ മിക്ക അംഗങ്ങളും ടീമിലുണ്ട്.
രോഹന്‍ എസ് കുന്നമ്മല്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, പുതുതായി ഗോവിന്ദ് ഡി പൈ, അഭിഷേക് നായര്‍ എന്നിവരെയും ഉള്‍പ്പെടുത്തയിട്ടുണ്ട്.
പിഎ അബ്ദുല്‍ ബാസിത്, അക്ഷയ് മനോഹര്‍, ഷറഫുദ്ദീന്‍, എം ഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരും ടീമിലുണ്ട്. എസ് ശ്രീഹരി, ബിജു നാരായണന്‍, മാനവ് കൃഷ്ണ എന്നിവരും ടീമിലുണ്ട്.
ഐസിസി റാങ്കിങ്ങിനുള്ള മത്സരത്തിനാണ് കേരളത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഒമാന്‍ ദേശീയ ടീമുമായി അഞ്ച് ഏകദിന മത്സരങ്ങളാണ് കേരളം കളിക്കുക.