പരിക്ക് ഭേദമായില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഷമി കളിക്കില്ല, പകരം ആവേശ് ഖാൻ ടീമിൽ

New Update
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേപ്ടൗണ്‍: പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റും മുഹമ്മദ് ഷമിക്ക് നഷ്ടമാകും. പകരം ഇന്ത്യന്‍ സംഘത്തില്‍ ആവേശ് ഖാനെ ബിസിസിഐ ഉള്‍പ്പെടുത്തി.

Advertisment

ഷമിക്ക് കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് മാറ്റം. മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച ബൗളിങ് നടത്തിയിരുന്ന ഷമിയുടെ അഭാവം ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.

ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റത്.

Advertisment