'നമുക്ക് നിരാശ മാത്രം സമ്മാനിച്ച ഒരു സീസണാണിത്, ഞാൻ ഇപ്പോഴും മുംബൈ ആരാധികയാണ്, നമ്മൾ തിരിച്ചുവരും'; മുംബൈ ഇന്ത്യൻസിനോട് നിത അംബാനി

New Update
B

മുംബൈ: മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ നിന്നും പുറത്തായതിന് പിന്നാലെ ഡ്രസിംഗ് റൂമിലെത്തി ടീം ഉടമ നിത അംബാനി നടത്തിയ പ്രചോദന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

Advertisment

 'നമുക്ക് എല്ലാവർക്കും നിരാശ മാത്രം സമ്മാനിച്ച ഒരു സീസണാണിത്. ഞാൻ ഇപ്പോഴും മുംബൈ ആരാധികയാണ്, ഈ ടീമുമായി സഹകരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയും പദവിയുമാണ്. നമ്മൾ തിരിച്ചുവരും, എന്താണ് സംഭവിച്ചതെന്ന് അവലോകനം ചെയ്യണം' നിത അംബാനി പറഞ്ഞു.

Advertisment