Advertisment

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ തോൽവി; ടിം ​സൗ​ത്തി ന്യൂ​സി​ല​ൻ​ഡ് നാ​യ​ക പ​ദ​വി രാ​ജി​വ​ച്ചു; ഇ​നി ടോം ലാ​തം ന​യി​ക്കും

New Update
H

വെ​ല്ലിം​ഗ്ട​ൺ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ 2-0ന് ​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ടിം ​സൗ​ത്തി ന്യൂ​സി​ല​ൻ​ഡ് നാ​യ​ക പ​ദ​വി രാ​ജി​വ​ച്ചു. ടോം ​ലാ​ത​മാ​യി​രി​ക്കും പു​തി​യ ക്യാ​പ്റ്റ​ൻ.

Advertisment

2022-ൽ ​കെ​യി​ൻ വി​ല്യം​സ​ണി​ന്‍റെ കൈ​യി​ൽ നി​ന്നും നാ​യ​ക പ​ദ​വി ഏ​റ്റ സൗ​ത്തി 14 മ​ത്സ​ര​ങ്ങ​ളി​ൽ കി​വീ​സി​നെ ന​യി​ച്ചു. ആ​റ് വീ​തം ജ​യ​വും തോ​ൽ​വി​യും ര​ണ്ട് സ​മ​നി​ല​യു​മാ​ണ് സൗ​ത്തി സ്വ​ന്തം പേ​രി​ൽ കു​റി​ച്ച​ത്.

കു​റ​ച്ചു​കാ​ല​മാ​യി മ​ങ്ങി​യ ഫോ​മി​ലു​ള്ള താ​രം അ​വ​സാ​ന എ​ട്ട് ടെ​സ്റ്റി​ൽ നി​ന്നും 12 വി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. കി​വീ​സി​നെ ന​യി​ക്കാ​ൻ കി​ട്ടി​യ അ​വ​സ​രം വ​ലി​യ ബ​ഹു​മ​തി​യാ​ണെ​ന്നും ടീ​മി​നാ​യി ക​ഴി​യാ​വു​ന്ന​തെ​ല്ലാം ചെ​യ്തു​വെ​ന്നും താ​രം പ്ര​തി​ക​രി​ച്ചു.

Advertisment