അ​വ​സാ​ന പ​ന്ത് വ​രെ പോരാടിയിട്ടും വിൻഡീസിന് രക്ഷയില്ല ! ആ​ദ്യ ഏ​ക​ദി​നത്തിൽ ന്യൂ​സി​ല​ൻ​ഡി​ന് ആ​വേ​ശ ജ​യം

New Update
Screenshot 2025-11-16 162655

വെ​ല്ലിം​ഗ്ട​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ആ​വേ​ശ ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഏ​ഴ് റ​ൺ​സി​നാ​ണ് കി​വീ​സ് വി​ജ​യി​ച്ച​ത്.

Advertisment

ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 270 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 262 റ​ൺ​സ് നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. 55 റ​ൺ​സു​മാ​യി ഷെ​ർ​ഫെ​യ്ന്‍ റൂ​ത​ർ​ഫോ​ർ​ഡും 38 റ​ൺ​സു​മാ​യി ജ​സ്റ്റി​ൻ ഗ്രീ​വ്സും 37 റ​ൺ​സു​മാ​യി നാ​യ​ക​ൻ ഷാ​യ് ഹോ​പും തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മീ​സ​ൺ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. മാ​റ്റ് ഹെ​ന്‍‌​റി​യും സ​ക്കാ​റി ഫോ​ൽ​ക്ക്സും മി​ച്ച​ൽ സാ​ന്‍റ്ന​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 269 റ​ൺ‌​സ് എ​ടു​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ ഡാ​ര​ൽ മി​ച്ച​ല്ലി​ന്‍റെ മി​ക​വി​ലാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 119 റ​ൺ​സാ​ണ് മി​ച്ച​ൽ എ​ടു​ത്ത​ത്. ഡി​വോ​ൺ കോ​ൺ​വെ 49 റ​ൺ​സും മൈ​ക്ക​ൽ ബ്രെ​യ്സ്‌​വെ​ൽ 35 റ​ൺ​സും എ​ടു​ത്തു.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ജെ​യ്ഡ​ൻ സീ​ൽ​സ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മാ​ത്യൂ ഫോ​ർ​ഡെ ര​ണ്ട് വി​ക്ക​റ്റും ജ​സ്റ്റി​ൻ ഗ്രീ​വ്സും റോ​സ്റ്റ​ൺ ചെ​യ്സും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു. ഡാ​ര​ൽ മി​ച്ച​ൽ ആണ് മ​ത്സ​ര​ത്തി​ലെ താ​രം. വി​ജ​യ​ത്തോ​ടെ ന്യൂ​സി​ല​ൻ​ഡ് പ​ര​മ്പ​ര​യി​ൽ 1-0 ത്തി​ന് മു​ന്നി​ലെ​ത്തി.

Advertisment