ഡാരിൽ മിച്ചലിന് സെഞ്ചുറി, ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഏഴ് വിക്കറ്റ് ജയം

New Update
IND-NZ-31

രാജ്‌കോട്ട്: ഡാരിൽ മിച്ചലിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയം. 

Advertisment

ഇന്ത്യ ഉയർത്തിയ 285 റൺസ് ലക്ഷ്യം 15 പന്തുകൾ ബാക്കി നിൽക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എൽ. രാഹുലിന്റെ സെഞ്ചുറിയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറിയും സഹായത്തോടെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടി. 

മറുപടി ബാറ്റിംഗിൽ ഡാരിൽ മിച്ചലും വില്യം യംഗും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റി. മിച്ചൽ പുറത്താകാതെ 131 റൺസ് നേടി. 

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1–1ന് സമനിലയായി. മൂന്നാം ഏകദിനം ജനുവരി 18ന് ഇൻഡോറിൽ നടക്കും.

Advertisment