കി​വീ​സ് 92നു ​പു​റ​ത്ത് ! ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ അവസാന ടി20യിൽ പാ​ക്കി​സ്ഥാ​ന് ആ​ശ്വാ​സ​ജ​യം; പരമ്പര ന്യൂ​സി​ല​ന്‍​ഡി​ന്

New Update
G

ക്രൈ​സ്റ്റ്ച​ര്‍​ച്ച്: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന് ആ​ശ്വാ​സ​ജ​യം.

Advertisment

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 134 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡ് 17.2 ഓ​വ​റി​ല്‍ 92 റ​ണ്‍​സി​ന് പു​റ​ത്താ​യി.

അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ നാ​ലു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ന്യൂ​സി​ല​ന്‍​ഡ് നേ​ര​ത്തെ​ത​ന്നെ ട്വ​ന്‍റി-20 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത പാ​ക്കി​സ്ഥാ​ന് ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ ഹ​സീ​ബു​ള്ള ഖാ​നെ പൂ​ജ്യ​ത്തി​ന് ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച മു​ഹ​മ്മ​ദ് റി​സ്വാ​നും ബാ​ബ​ർ അ​സ​മും ചേ​ർ​ന്ന് സ്കോ​ർ 50 ക​ട​ത്തി. മു​ഹ​മ്മ​ദ് റി​സ്വാ​ൻ 38 പ​ന്തി​ൽ 38 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ബാ​ബ​ർ അ​സം 24 പ​ന്തി​ൽ 13 റ​ൺ​സാ​ണെ​ടു​ത്ത​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ഷി​ബ്സാ​ദാ ഫ​ര്‍​ഹാ​ന്‍(14 പ​ന്തി​ല്‍ 19), അ​ബ്ബാ​സ് അ​ഫ്രീ​ദി(6 പ​ന്തി​ല്‍ 14*) എ​ന്നി​വ​രു​ടെ ചെ​റു​വെ​ടി​ക്കെ​ട്ടാ​ണ് പാ​ക് സ്കോ​ര്‍ 134ല്‍ ​എ​ത്തി​ച്ച​ത്.

വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ഇറങ്ങിയ കിവീസിന് 92 റൺസിൽ കളി നിർത്തേണ്ടി വന്നു. ര​ണ്ടാ​മോ​വ​റി​ൽ ര​ചി​ൻ ര​വീ​ന്ദ്ര (ഒ​ന്ന്) പു​റ​ത്താ​യി. പി​ന്നാ​ലെ ഫി​ന്‍ അ​ല​നും (22) ടിം ​സീ​ഫ​ര്‍​ട്ടും (19) ചേ​ർ​ന്ന് സ്കോ​ർ 50 ക​ട​ത്തി. ഫി​ൻ അ​ല​ൻ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ എ​ത്തി​യ വി​ൽ യം​ഗി​ന് (12) കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്കാ​നാ​യി​ല്ല. 

22 പ​ന്തി​ല്‍ 26 റ​ണ്‍​സെ​ടു​ത്ത ഗ്ലെ​ന്‍ ഫി​ലി​പ്സ് കി​വീ​സി​ന് പ്ര​തീ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും മ​റു​വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ണ​ത് തി​രി​ച്ച​ടി​യാ​യി. നാ​യ​ക​ൻ മി​ച്ച​ൽ സാ​ന്‍റ്ന​ർ (നാ​ല്), മാ​റ്റ് ഹെ​ന്‍‌​റി (ഒ​ന്ന്), ഇ​ഷ് സോ​ധി (ഒ​ന്ന്), ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ (പൂ​ജ്യം) എ​ന്നി​വ​ർ വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​തോ​ടെ കി​വീ​സ് അ​ടി​യ​റ​വു​പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഇ​ഫ്തീ​ഖ​ര്‍ അ​ഹ​മ്മ​ദ് മൂ​ന്ന് വി​ക്ക​റ്റും നാ​യ​ക​ൻ ഷ​ഹീ​ന്‍ അ​ഫ്രീ​ദി, മു​ഹ​മ്മ​ദ് ന​വാ​സ് എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Advertisment