/sathyam/media/media_files/2025/09/26/1000269238-2025-09-26-18-49-37.webp)
മ​സ്​ക​റ്റ്: വി​ഷ്ണു വി​നോ​ദി​ന്‍റെ സെ​ഞ്ചു​റി (101) ക​രു​ത്തി​ൽ ഒ​മാ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഇ​ല​വ​നു​മാ​യു​ള്ള മൂ​ന്നാം ടി20​യി​ൽ കേ​ര​ള​ത്തി​ന് ജ​യം. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഒ​മാ​നെ 43 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച് കേ​ര​ളം പ​ര​മ്പ​ര 2-1 സ്വ​ന്ത​മാ​ക്കി.
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 190 റ​ണ്‍​സെ​ടു​ത്തു. വി​ഷ്ണു​വി​നെ കൂ​ടാ​തെ അ​ന്‍​ഫ​ല്‍ (32) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഒ​മാ​ന് 20 ഓ​വ​റി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 147 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.
ഓ​പ്പ​ണ​ര്‍​മാ​രാ​യ ജ​തീ​ന്ദ​ര്‍ സി​ങ്ങും (27) ആ​മി​ര്‍ ക​ലീ​മും (25) ചേ​ര്‍​ന്ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ന​ല്‍​കി. ഇ​രു​വ​രും ചേ​ര്‍​ന്ന് ആ​ദ്യ വി​ക്ക​റ്റി​ല്‍ 45 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ പി​ന്നീ​ട് വ​ന്ന​വ​ർ​ക്ക് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​ല്ല.
ഹ​മ്മ​ദ് മി​ര്‍​സ (21), വി​നാ​യ​ക് ശു​ക്ല (17) റ​ണ്‍​സും നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ സി​ക്രി​യ ഇ​സ്ലാ​മി​ന്‍റെ (30) പ്ര​ക​ട​ന​മാ​ണ് ഒ​മാ​ന്‍റെ സ്കോ​ർ 147ൽ ​എ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ന് വേ​ണ്ടി അ​ഖി​ല്‍ സ്​ക​റി​യ നാ​ലും പി.​എ​സ്.​ജെ​റി​ന്‍ മൂ​ന്ന് വി​ക്ക​റ്റും നേടി.
ഒ​മാ​നി​ല്‍ ന​ട​ന്ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം തോ​റ്റി​രു​ന്നു. പി​ന്നീ​ട് ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ജ​യി​ച്ചാ​ണ് കേ​ര​ള പ​ര​മ്പ​ര നേ​ടി​യ​ത്.