പാകിസ്ഥാനെ വിറപ്പിച്ച് ഒമാന്‍. ചരിത്ര ജയത്തിലേക്ക് വേണ്ടത് 161 റണ്‍സ്, മുഹമ്മദ് ഹാരിസിന് അര്‍ധ സെഞ്ച്വറി

New Update
asiacup12-9-25

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കി ഒമാന്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഒമാന്‍ ബൗളര്‍മാര്‍ പാകിസ്ഥാന്‍ ബാറ്റിങ് നിരയെ കുരുക്കി.

Advertisment

നിശ്ചിത ഓവറില്‍ പാകിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 43 പന്തില്‍ 66 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് ടോപ് സ്‌കോറര്‍. താരം 7 ഫോറും 3 സിക്‌സും സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്.

ഓപ്പണര്‍ ഫര്‍ഹാന്‍ 29 റണ്‍സ് കണ്ടെത്തി. 10 പന്തില്‍ 19 റണ്‍സെടുത്ത മുഹമ്മദ് നവാസ്, 16 പന്തില്‍ 23 റണ്‍സെടുത്ത ഫഖര്‍ സമാന്‍ എന്നിവരുടെ ബാറ്റിങുമാണ് ഈ നിലയ്ക്ക് സ്‌കോറെത്തിച്ചത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

ഒമാനു വേണ്ടി ഷാഹ് ഫൈസല്‍, ആമിര്‍ കലീം എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് നദീം ഒരു വിക്കറ്റെടുത്തു

Advertisment