ഓസ്ട്രേലിയയില്‍ വിമാനമിറങ്ങിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാൻ ആരുമെത്തിയില്ല! ബാഗുകളെല്ലാം സ്വയം ചുമന്ന് പാക് താരങ്ങൾ! വീഡിയോ വൈറൽ

New Update
G

പെർത്ത്: ഓസ്ട്രേലിയയിൽ ഡിസംബർ 14 മുതൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായിഎത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാൻ ആരുമെത്തിയില്ല.

Advertisment

വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കു പോകുന്നതിനു മുൻപ് ബാഗുകളെല്ലാം പാക്കിസ്ഥാൻ താരങ്ങൾ തന്നെ സ്വയം ചുമന്ന് വാഹനത്തിൽ കയറ്റുകയായിരുന്നു.

പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍‌വാൻ ബാഗുകൾ വാഹനത്തിൽ കയറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

സഹായിക്കാൻ ഉദ്യോഗസ്ഥർ ആരും വരാതിരുന്നതോടെയാണ് പാക്ക് താരങ്ങൾ തന്നെ ബാഗുകൾ ചുമന്നതെന്നാണു വിവരം.

 വിഡിയോ വൈറലായെങ്കിലും പാക്കിസ്ഥാൻ ടീമോ ഓസ്ട്രേലിയയോ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പാക്കിസ്ഥാന്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്.

Advertisment