ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പാറ്റ് കമ്മിന്‍സ് നയിക്കും; ലോകകപ്പ് ഉയർത്തിയ ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ വരവിൽ പ്രതീക്ഷയോടെ ആരാധകരും

New Update
cummins

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നയിക്കും. ഇത്തവണ 20.5 കോടി രൂപയ്ക്കാണ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കിയത്. കമ്മിന്‍സിനെ നായകനായി ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Advertisment

ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമായിരുന്നു കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചത്. താരത്തെ മാറ്റിയാണ് കമ്മിന്‍സിനെ നായകനായി ഫ്രൈഞ്ചൈസി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയെ ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീട നേട്ടങ്ങളിലേക്ക് നയിക്കാന്‍ കമ്മിന്‍സിനു സാധിച്ചിരുന്നു. ലോകകപ്പില്‍ താരത്തിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കപ്പുയർത്തിയ ക്യാപ്റ്റന്റെ വരവ് ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Advertisment