/sathyam/media/media_files/2026/01/24/1000442485-2026-01-24-15-28-35.webp)
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാണംകെട്ട് കേരളം. ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനുമാണ് കേരളത്തിന്‍റെ തോൽവി.
ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ 139 റൺസിന് പുറത്തായിരുന്നു. ചണ്ഡിഗഢ് ഒന്നാം ഇന്നിങ്സിൽ 416 റൺസെടുത്തു.
വിഷ്ണു വിനോദ് (43 പന്തിൽ 56), സൽമാൻ നിസാർ (85 പന്തിൽ 53) എന്നിവർ മാത്രമാണ് കേരള നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രോഹിത് ദന്ദയുടെയും വിഷ്ണു കശ്യപിന്‍റെയും ബൗളിങ്ങാണ് കേരളത്തെ തകർത്തത്. 13 ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റാണ് രോഹിത് വീഴ്ത്തിയത്.
12 ഓവറിൽ 41 റൺസ് വിട്ടുകൊടുത്ത് കശ്യപ് മൂന്നു വിക്കറ്റെടുത്തു. സചിൻ ബേബി (35 പന്തിൽ ആറ്), ബാബാ അപരാജിത് (20 പന്തിൽ 17), മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), അങ്കിത് ശർമ (പൂജ്യം), ശ്രീഹരി എസ്. നായർ (33 പന്തിൽ രണ്ട്), എം.ഡി. നിധീഷ് (13 പന്തിൽ 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 38 പന്തിൽ 14 റൺസുമായി ഏദൻ ആപ്പിൾ ടോം പുറത്താകാതെ നിന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us