രഞ്ജിയില്‍ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; മഴ മാറിനിന്നപ്പോള്‍ കൂട്ടത്തോടെ വിക്കറ്റ് നഷ്ടം

New Update
G

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

Advertisment

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനുമാണ് രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ ക്രീസില്‍. കനത്ത മഴയെ തുടര്‍ന്ന് ഇന്നാണ് കളി ആരംഭിച്ചത്.

ഏഴു ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്‍ പോരല്‍ ആണ് ബംഗാളിന്റെ കുന്തമുനയായത്. 23 റണ്‍സ് എടുത്ത രോഹന്‍ കുന്നുമ്മല്‍ ആണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

ഓപണര്‍ വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വാതെ എന്നിവര്‍ അഞ്ചുവീതം റണ്‍സെടുത്തു. ബാബ അപരാജിത് സംപൂജ്യനായി. 

Advertisment