കോൽക്കത്ത: രഞ്ജി ട്രോഫിയിൽ കേരളം - ബംഗാൾ മത്സരം സമനിലയിലേക്ക്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 356 റൺസിനെതിരേ ബാറ്റിംഗിനിറങ്ങിയ ബംഗാൾ, ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്.
17 റൺസുമായി സുദീപ് കുമാര്‍ ഗരാമിയും ഒമ്പതു റൺസുമായി നായകൻ അനുസ്തൂപ് മജുംദാറുമാണ് ക്രീസില്‍. സുദീപ് ചാറ്റര്‍ജി (57), ശുവം ദേ (67), അവിലിന് ഘോഷ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്. ആദിത്യ സര്‍വാതെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.
അവസാന ദിനമായ ഇന്ന് പുറത്താകാതെ പിടിച്ചുനില്‍ക്കാനാകും ബംഗാൾ ശ്രമിക്കുക. എന്നാൽ ബംഗാളിനെ അതിവേഗം പുറത്താക്കി ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കാനാണ് കേരളത്തിന്റെ ശ്രമം.
ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവർക്ക് പോയിന്റ് ലഭിക്കുമെന്നതിനാൽ അതിനുള്ള പോരാട്ടമാണ് ഇനി നടക്കുക. മത്സരത്തിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
നേരത്തെ, ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 356 റൺസെന്ന നിലയിൽ കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. 95 റണ്‍സുമായി പുറത്താകാതെ നിന്ന സല്മാന് നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന് (84), ജലജ് സക്സേന (84) എന്നിവരുടെ പ്രകടനമാണ് കേരളത്തിനെ തകർച്ചയിൽ നിന്നു കരകയറ്റി മികച്ച നിലയിലെത്തിച്ചത്.
ബംഗാളിന് വേണ്ടി ഇഷാന് പോറല്‍ 30 ഓവറിൽ 103 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്തു. മുഹമ്മദ് കൈഫ്, പ്രദീപ്ത പ്രമാണിക്, സുരാജ് സിന്ധു ജെയ്സ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.