Advertisment

കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്ക്‌; ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തി​ന് വി​ല​ക്കും 30 ല​ക്ഷം രൂപ പി​ഴ​യും

New Update
G

ഡ​ൽ​ഹി: ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്തി​ന് ഒ​രു ക​ളി​യി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഐ​പി​എ​ൽ ഭ​ര​ണ​സ​മി​തി. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്കി​നാ​ണ് ശി​ക്ഷ. വി​ല​ക്കി​നൊ​പ്പം പ​ന്ത് 30 ല​ക്ഷം പി​ഴ​യു​മൊ​ടു​ക്ക​ണം.

പ​ന്തി​നൊ​പ്പം ടീം ​അം​ഗ​ങ്ങ​ള്‍​ക്കും പി​ഴ ശി​ക്ഷ​യു​ണ്ട്. ടീം ​അം​ഗ​ങ്ങ​ള്‍ 12 ല​ക്ഷം രൂ​പ വീ​ത​മാ​ണ് പി​ഴ​യൊ​ടു​ക്കേ​ണ്ട​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഡ​ല്‍​ഹി ടീം ​നി​ശ്ചി​ത സ​മ​യ​ത്ത് ഓ​വ​ര്‍ എ​റി​ഞ്ഞു തീ​ര്‍​ക്കാ​തെ ശി​ക്ഷ​യി​ല്‍​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പ​ന്തി​നു വി​ല​ക്ക് വ​ന്ന​ത്.

ഇ​തോ​ടെ ഞാ​യ​റാ​ഴ്ച റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗു​ളൂ​രു​വി​നെ​തി​രെ ന​ട​ക്കു​ന്ന നി​ര്‍​ണാ​യ​ക മ​ത്സ​രം പ​ന്തി​ന് ന​ഷ്ട​മാ​കും. ഈ ​മ​ത്സ​രം തോ​റ്റാ​ല്‍ ഡ​ല്‍​ഹി​യു​ടെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ളും ഏ​താ​ണ്ട് അ​വ​സാ​നി​ക്കും. നി​ല​വി​ല്‍ ഐ​പി​എ​ല്‍ പ​ട്ടി​ക​യി​ല്‍ 12 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഡ​ല്‍​ഹി.

Advertisment