/sathyam/media/media_files/2024/10/19/ML775yk9QWeDdz1o9zm0.webp)
ബം​ഗ​ളൂ​രു: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ല്‍ പ​ന്തി​ന് ഒ​രു റ​ണ്ണ​ക​ലെ സെ​ഞ്ചു​റി​ ന​ഷ്ട​മാ​യി. പ​രി​ക്കേ​റ്റ പ​ന്ത് സ​ര്‍​ഫ​റാ​സി​നൊ​പ്പം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്കാ​യി കാ​ഴ്ച​വെ​ച്ച​ത്. 105 പ​ന്തി​ല്‍ നി​ന്നും 99 റ​ണ്‍​സാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്.
ഏ​ഴാം ടെ​സ്റ്റ് സെ​ഞ്ചു​റി അ​ദ്ദേ​ഹം നേ​ടു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും റൂ​ര്‍​ക്ക് അ​ദ്ദേ​ഹ​ത്തെ മ​ട​ക്കി. അ​തേ​സ​മ​യം, ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 2,500 ടെ​സ്റ്റ് റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​റാ​യി പ​ന്ത് മാ​റി.
എം​.എ​സ്. ധോ​ണി​യു​ടെ പേ​രി​ലു​ള്ള റിക്കാർഡ് ആണ് അദ്ദേഹം മ​റി​ക​ട​ന്നത്. 69 ഇ​ന്നിം​ഗ്സു​ക​ളി​ലായിരുന്നു ധോ​ണി​യുടെ നേട്ടം. 62 ഇ​ന്നിം​ഗ്സു​ക​ളി​ലാണ് പന്ത് നേട്ടത്തി​ലെത്തിയത്. ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് കാ​ണി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ മ​ട​ക്കി അ​യ​ച്ച​ത്.
ചായയ്ക്കായി പിരിയുമ്പോൾ 90.2 ഓ​വ​റി​ല്‍ ആറ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 438 റ​ണ്‍​സാ​ണ് ഇ​ന്ത്യ നേ​ടി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ ഇ​ന്ത്യ​യ്ക്ക് 82 റ​ണ്‍​സ് ലീ​ഡാ​യി.
16 പ​ന്തു​ക​ളി​ല്‍ നി​ന്നും 12 റ​ണ്‍​സു​മാ​യി കെ.​എ​ല്‍. രാ​ഹു​ല്‍ മ​ട​ങ്ങി. 10 പ​ന്തു​ക​ളി​ല്‍ നി​ന്നും നാ​ലു റ​ണ്‍​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും റ​ണ്‍​സൊ​ന്നു​മെ​ടു​ക്കാ​തെ അ​ശ്വി​നു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us