രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി റിയാന്‍ പരാഗ്‌; സര്‍വീസസ് - അസം മത്സരം പൂര്‍ത്തിയായത് റെക്കോര്‍ഡ് വേ​ഗത്തിൽ

New Update
ranji

മുംബൈ: രഞ്ജി ട്രോഫിയില്‍ സര്‍വീസസ് - അസം മത്സരത്തിന് റെക്കോര്‍ഡ്. രഞ്ജി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമെന്ന റെക്കോര്‍ഡാണ് ഇന്ന് പിറന്നത്. മത്സരം പൂര്‍ത്തിയായത് വെറും 90 ഓവറിനുള്ളില്‍ . 

Advertisment

ആദ്യം ബാറ്റ് ചെയ്ത അസം ഒന്നാം ഇന്നിങ്സില്‍ വെറും 17.2 ഓവറിനുള്ളില്‍ 103 റണ്‍സിന് പുറത്താവുകയായിരുന്നു. അസമിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് സര്‍വീസസ് തുടര്‍ച്ചയായി രണ്ടാം ജയം സ്വന്തമാക്കിയത്.

സര്‍വീസസിന്റെ അര്‍ജുന്‍ ശര്‍മയും മോഹിത് ജംഗ്രയും ഹാട്രിക്ക് നേടി. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഒരേ ഇന്നിങ്‌സില്‍ രണ്ട് കളിക്കാല്‍ ഹാട്രിക് നേടുന്നതും ഇതാദ്യമാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അസം ഒന്നാം ഇന്നിങ്‌സില്‍ 17.2 ഓവറിനുള്ളില്‍ 103റണ്‍സ് എടുത്ത് പുറത്താവുകയായിരുന്നു. അസം താരം റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ പ്രകടനം കളിയുടെ വേഗതക്ക് കാരണമായി. 

വെറും 25റണ്‍സിന് പരാഗ് അഞ്ചു വിക്കറ്റാണ് വീഴ്ത്തിയത്. സര്‍വീസസിന്റെ ഒന്നാം ഇന്നിങ്‌സ് 29.2 ഓവറില്‍ 10റണ്‍സില്‍ അവസാനിച്ചതോടെ സര്‍വീസസ് അഞ്ച് റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിങ്‌സില്‍ 29.3 ഓവറില്‍ 75റണ്‍സിന് അസം ഓള്‍ഔട്ടായി. സര്‍വീസസ് 13.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി.

90 ഓവറില്‍ 540 പന്തുകള്‍ മാത്രമാണ് എറിഞ്ഞതെന്ന് ശ്രദ്ധേയം. ഇതോടെ രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകള്‍ എറിഞ്ഞ മത്സരമായി ഈ കളി മാറി. ഇതിനു മുമ്പ് 2004-5ലെ ഖ്വയ്ദ്-ഇ-അസം ട്രോഫിയില്‍ ഫൈസലാബാദും കറാച്ചി ബ്ലൂസും തമ്മിലുള്ള മത്സരമാണ് അതിവേഗത്തില്‍ അവസാനിച്ച മത്സരം.

Advertisment