രോഹിത്ത് ശർമക്ക്‌ ശേഷം ആര് നയിക്കും ഇന്ത്യയെ? രണ്ട് താരങ്ങളുടെ പേര് നിദ്ദേശിച്ച് ആകാശ് ചോപ്ര

New Update
H

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടത്തിനായി ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രോഹിത്തിന് ശേഷം ആര് നയിക്കും എന്ന് പ്രവചിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനിടയുള്ള രണ്ട് താരങ്ങളുടെ പേരാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്.

Advertisment

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും പേരാണ് ആകാശ് ചോപ്ര പറഞ്ഞിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്ററെന്ന നിലിയില്‍ റിഷഭ് പന്ത് തനിത്തങ്കമാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാകും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനായി കാണുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. 2022ല്‍ ഐസിസി തെരഞ്ഞെടുത്ത മികച്ച ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് ഇടം നേടിയത് റിഷഭ് പന്ത് മാത്രമായിരുന്നു.

Advertisment