New Update
/sathyam/media/media_files/x2RhiMpgeMrwBSFcuBuF.jpg)
ദുബായ്: ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സ് സമ്പാദ്യവുമായി റെക്കോർഡിട്ട് ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ചരിത്രനേട്ടം.
Advertisment
മത്സരത്തില്‍ 36 പന്തില്‍ നിന്ന് താരം 41 റണ്‍സ് നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് അതിവേഗം 11,000 ക്ലബില്‍ എത്തുന്ന രണ്ടാമത്തെ താരമായത്.
വിരാട് കോഹ് ലിയാണ് അതിവേഗം ഈ നേട്ടം കൈവരിച്ച താരം. 222 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലി 11,000 റണ്‍സ് നേടിയത്. 261 മത്സരങ്ങളില്‍ നിന്നാണ് രോഹിതിന്റെ നേട്ടം.
സച്ചിന്‍ 276 മത്സരങ്ങളില്‍ നിന്നും റിക്കി പോണ്ടിങ് 286 മത്സരങ്ങളില്‍ നിന്നും സൗരവ് ഗാംഗുലി 288 മത്സരങ്ങളില്‍ നിന്നും ജാക്വിസ് കാലിസ് 293 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us