സച്ചിന്റെ റെക്കോഡ് മറികടന്ന് സായ് സുദർശൻ. ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന ഇന്ത്യൻ താരം

New Update
X

അഹമ്മദാബാദ്‌: സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോഡ് മറികടന്ന് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ. ട്വൻറി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികക്കുന്ന ഇന്ത്യൻ താരമായി. 

Advertisment

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇടംകൈയ്യൻ ഓപ്പണറായ സുദർശൻ ഹൈദരാബാദിനെതിരെ 32 റൺസ് മറികടന്നതോടെയാണ് ഈ നേട്ടത്തിലെത്തിയത്. 54-ാം ഇന്നിങ്‌സിലാണ് സായ് സുദർശന്റെ ഈ റെക്കോഡ്.

ട്വൻറി20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. ആസ്‌ട്രേലിയയുടെ ഷോൺ മാർഷാണ് ഒന്നാം സ്ഥാനക്കാരൻ. 53 ഇന്നിങ്സിൽനിന്നാണ് ഷോൺ ഈ നേട്ടത്തിലെത്തിയത്. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ ട്വൻറി20 അരങ്ങേറ്റം കുറിച്ച സച്ചിൻ 2011ൽ തന്റെ 59-ാം ഇന്നിങ്‌സിലാണ് 2000 റൺസ് എന്ന റെക്കോഡ് നേടുന്നത്. 

കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസിനെതിരായ 32-ാം ഇന്നിങ്സിൽ സുദർശൻ 1000 റൺസ് തികച്ചിരുന്നു. സീസണിൽ മികച്ച പ്രകടനമാണ് സായ് സുദർശൻ കാഴ്ചവെക്കുന്നത്. ഗുജറാത്തിനായി കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ നിന്നായി അഞ്ച് അർധ സെഞ്ച്വറികളാണ് താരം നേടിയത്.