/sathyam/media/media_files/2025/08/30/salman-nissar-2025-08-30-23-10-17.jpg)
തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ അപൂർവ റെക്കോഡിന് സാക്ഷ്യം വഹിച്ച് ഗ്രീൻഫീൽഡ് സ്റ്റേഡിയം. രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ ഇതാദ്യമാണ്.
ഈ നേട്ടമാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം സൽമാൻ നിസാർ സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തിലാണ് കത്തിപ്പടരും ബാറ്റിങുമായി സൽമാൻ കളം വാണത്.
ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ 19ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സർ പായിച്ച സൽമാൻ അവസാന ഓവറിലെ എല്ലാ പന്തുകളിലും സിക്സർ നേടുകയായിരുന്നു.
വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്. അവസാന 12 പന്തില്‍ കാലിക്കറ്റ് സ്വന്തമാക്കിയത് 71 റണ്‍സ്.
ആവേശ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ത്രില്ലര്‍ ജയവും നേടാനായി. ട്രിവാന്‍ഡ്രം റോയല്‍സിനെ അവര്‍ 13 റണ്‍സിനാണ് വീഴ്ത്തിയത്.