സ​ഞ്ജു​വി​നും രോ​ഹ​നും സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് അനായാസ ജ​യം, ജാ​ർ​ഖ​ണ്ഡി​നെ​ തകർത്തത്  എ​ട്ട് വി​ക്ക​റ്റി​ന്

New Update
sanju100

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ജാ​ർ​ഖ​ണ്ഡി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

Advertisment

ജാ​ർ​ഖ​ണ്ഡ് ഉ​യ​ർ​ത്തി​യ 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 42.3 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ര്‍​മാ​രാ​യ സ​ഞ്ജു സാം​സ​ണി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ മ​റി​ക​ട​ന്ന​ത്.

78 പ​ന്തി​ല്‍ 124 റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. സ​ഞ്ജു സാം​സ​ണ്‍ 95 പ​ന്തി​ല്‍ 101 റ​ണ്‍​സെ​ടു​ത്തു. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ബാ​ബാ അ​പ​രാ​ജി​തും വി​ഷ്ണു വി​നോ​ദും ചേ​ര്‍​ന്ന് കേ​ര​ള​ത്തെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. സ്കോ​ര്‍ ജാ​ര്‍​ഖ​ണ്ഡ് 50 ഓ​വ​റി​ല്‍ 311-7, കേ​ര​ളം 42.3 ഓ​വ​റി​ല്‍ 313-2.

ജാ​ർ​ഖ​ണ്ഡി​ന് വേ​ണ്ടി വി​കാ​ശ് സിം​ഗും ശു​ഭം കു​മാ​ർ സിം​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ജാ​ര്‍​ഖ​ണ്ഡ് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 311 റ​ണ്‍​സെ​ടു​ത്ത​ത്. കു​മാ​ര്‍ കു​ഷാ​ഗ്ര​യു​ടെ സെ​ഞ്ചു​റി​യാ​ണ് (143) ജാ​ര്‍​ഖ​ണ്ഡി​നെ തു​ണ​ച്ച​ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ന്‍ കി​ഷ​ന്‍ 21 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ അ​നു​കൂ​ല്‍ റോ​യ് 72 റ​ണ്‍​സെ​ടു​ത്തു. 111-4 എ​ന്ന സ്കോ​റി​ല്‍ പ​ത​റി​യ ജാ​ര്‍​ഖ​ണ്ഡി​നെ കു​മാ​ര്‍ കു​ഷാ​ഗ്ര​യും അ​നു​കൂ​ല്‍ റോ​യി​യും ചേ​ര്‍​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 176 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ക​ര​ക​യ​റ്റി​യ​ത്.

കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലും ബാ​ബാ അ​പ​രാ​ജി​ത് ര​ണ്ടും ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം ​ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Advertisment