/sathyam/media/media_files/rXzDEIQpjFNiEwRxEVCN.webp)
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനോട് 18 റൺസിന് പൊരുതി തോറ്റ് കേരളം. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ തകർപ്പൻ സെഞ്ച്വറി പിറന്നെങ്കിലും കേരളത്തെ രക്ഷിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസ് നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ഇന്നിങ്സിൽ 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 237 ൽ അവസാനിച്ചു.
139 പന്തിൽ ആറ് സിക്സും എട്ടുഫോറും സഹിതം 128 റൺസെടുത്ത സഞ്ജു സാംസൺ അവസാന ഓവർ വരെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. കേരളത്തിന് വേണ്ടി ശ്രേയസ് ഗോപാൽ (53) അർധ സെഞ്ച്വറി നേടി.
കേളത്തിന്റെ മുൻനിര അമ്പേ പരാജയപ്പെട്ടതാണ് വിനയായത്. 29 റൺസെടുത്ത ഓപൺ കൃഷ്ണപ്രസാദ് മാത്രമാണ് രണ്ടക്കം കടന്നത്. രോഹൻ കുന്നുമ്മൽ (0), സച്ചിൻ ബേബി (9), സൽമാൻ നിസാർ (2) നിരാശരാക്കി. റെയിൽവേസിന് വേണ്ടി രാഹുൽ ശർമ നാല് വിക്കറ്റെടുത്തു.
കേളത്തിന് വേണ്ട് വൈശാഖ് ചന്ദ്രൻ രണ്ടുവിക്കറ്റ് വീഴ്ത്തി. തോറ്റെങ്കിലും ഏഴു മത്സരങ്ങളിൽ അഞ്ചും ജയിച്ച കേരളം പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രയെ നേരിടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us