ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം: സഞ്ജു സാംസണ്‍ ഏകദിന ടീമില്‍

New Update
sanju samson world cup.

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാസണ്‍ ഏകദിന ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്.
 
മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന-ട്വന്റി 20 ടീമുകളിലുണ്ടാവില്ല. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരുമുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ഏകദിന ടീമിനെ നയിക്കുന്നത്. 

Advertisment

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചെഹല്‍, മുകേഷ് കുമാര്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍.

Advertisment