/sathyam/media/media_files/o3Rs9tABDww0pCB60lTF.webp)
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ അതിമനോഹര സെഞ്ചുറി കുറിച്ച് ഇന്ത്യയെ തോളിലേറ്റി സഞ്ജു സാംസൺ. സഞ്ജുവിന്റെ കന്നി ഏകദിന സെഞ്ച്വറിയാണിത്. നിര്‍ണായക ഘട്ടത്തില്‍ നിര്‍ണായക സെഞ്ചുറി നേടിയതിലൂടെ ഇരട്ടിമധുരമായി. 110 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്റെ ഉജ്ജ്വല ബാറ്റിങ്.
സെഞ്ച്വറിക്ക് പിന്നാലെ 108 റൺസുമായി താരം മടങ്ങി. നിലവില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന നിലയിലാണ്. തിലക് വര്‍മ കന്നി ഏകദിന അര്‍ധ സെഞ്ച്വറി കുറിച്ചു. നാലാം വിക്കറ്റായി പിന്നാലെ തിലക് മടങ്ങി. 77 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്.
നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു.
തിലക് വര്‍മ കന്നി ഏകദിന അര്‍ധ സെഞ്ച്വറി കുറിച്ചു. നാലാം വിക്കറ്റായി പിന്നാലെ തിലക് മടങ്ങി. 77 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് ഇന്നിങ്‌സ്.
നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു. അരങ്ങേറ്റക്കാരന്‍ രജത് പടിദാര്‍ (22), സായ് സുദര്‍ശന്‍ (10), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്.
രജത് മികച്ച രീതിയിലാണ് തുടങ്ങിയത്. താരാം 16 പന്തിലാണ് 22 റണ്‍സെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us