/sathyam/media/media_files/4JAodZo5JvorclvBWAhu.jpg)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും തുടങ്ങിവച്ച മുന്നേറ്റം നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണും ഏറ്റെടുത്തു. 41 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി.
ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 13.2 ഓവറില്‍ ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. ഇരുവരുടം അർധസെഞ്ചുറിയും നേടി. പരമ്പരയിലെ ഇഷാന്‍ കിഷന്റെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. പരമ്പരയില്‍ ഗില്‍ ആദ്യമായാണ് അര്‍ധസെഞ്ചുറി കണ്ടെത്തിയത്.
19-ാം ഓവറിലെ നാലാം പന്തിലാണ് കിഷന്‍ പുറത്തായത്. 64 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും നേടി 77 റണ്‍സാണ് താരം നേടിയത്. ഒന്നാം വിക്കറ്റിൽ 143 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്.
ഋതുരാജ് ഗെയ്ക്‌വാദിന് വെറും എട്ട് റണ്‍സ് മാത്രമേ എടുക്കാൻ സാധിച്ചൊള്ളു. നാലാമനായി ക്രീസിലെത്തിയ സഞ്ജു അനായാസം സ്‌കോര്‍ ഉയര്‍ത്തി. ഗില്ലും സഞ്ജുവും ചേർന്ന് ടീം സ്‌കോര്‍ 200 കടത്തി. പിന്നാലെ സഞ്ജു അര്‍ധസെഞ്ചുറി നേടി. വെറും 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ സഞ്ജു പുറത്തായി.