രണ്ടാം ഏകദിനം മഴമൂലം നിർത്തിവച്ചു; സഞ്ജു തിളങ്ങിയില്ല, ഇന്ത്യക്ക് ബാറ്റിം​ഗ് തകർച്ച

ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 7 റൺസ് എടുത്തും പിന്നാലെ സഞ്ജു സാംസൺ 9 റൺ എടുത്തും പുറത്തായി

New Update
ishan kishan

ന്ത്യ-വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം ഏകദിനം മഴമൂലം നിർത്തിവച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 113-5 എന്ന് നിൽക്കുമ്പോൾ ആണ് മഴ എത്തിയത്‌. മികച്ച തുടക്കമാണ് ലഭിച്ചത്. ഇഷൻ കിഷനും ഗില്ലും ചേർന്ന് 90 റൺസ് ചേർത്തു. എന്നാൽ ശേഷം ഇന്ത്യൻ ബാറ്റിംഗ് തകർന്നു.

Advertisment

34 റൺസ് എടുത്ത ഗിൽ ആദ്യം പുറത്തായി. 55 റൺസ് എടുത്ത് തുടർച്ചയായി രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടിയ ഇഷൻ കിഷൻ പിന്നാലെ കളം വിട്ടു‌. സ്ഥാനക്കയറ്റം കിട്ടിയ അക്സർ പട്ടേൽ ഒരു റൺ എടുത്ത് പുറത്തായി.

ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 7 റൺസ് എടുത്തും പിന്നാലെ സഞ്ജു സാംസൺ 9 റൺ എടുത്തും പുറത്തായി. ആദ്യ ഏകദിനത്തിൽ അവസരം കിട്ടാതിരുന്ന സഞ്ജുവിന് ഈ മത്സരം മികച്ച ഒരു അവസരമായിരുന്നു. സഞ്ജു തിളങ്ങാത്തതിൽ ആരാധകർക്കും നിരാശയായി. 

Advertisment