Advertisment

ചരിത്രനേട്ടം, സർഫറാസ് ഖാന് ഇരട്ട സെഞ്ച്വറി ! ഇറാനി കപ്പിൽ 500 കടന്ന് മുംബൈ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
G

ലഖ്നോ: ഇറാനി കപ്പിൽ ഇരട്ട സെഞ്ച്വറി പ്രകടനത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ താരം സർഫറാസ് ഖാൻ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ 253 പന്തുകളില്‍നിന്നാണ് സര്‍ഫറാസ് 200ലെത്തിയത്.

Advertisment

ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ മുംബൈ താരമാണ്. ഇറാനി കപ്പിൽ ഒരു മുംബൈ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 1972ൽ പുണെയിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ രാംനാഥ് പാട്കർ നേടിയ 195 റൺസെന്ന റെക്കോഡാണ് താരം മറികടന്നത്.

149 പന്തുകളിൽ നൂറിലെത്തിയ സർഫറാസ് 276 പന്തിൽ 221 റൺസുമായി ക്രീസിലുണ്ട്. നാലു സിക്സും 25 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.

 

 

Advertisment